ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ ഉത്തര്‍പ്രദേശില്‍ ജാതി പ്രാതിനിധ്യ പ്രശ്‌നമുയര്‍ത്തി പുതിയൊരു ദളിത് സംഘടന രംഗത്തെത്തി. ബി.എസ്.പി. സര്‍ക്കാറിനുകീഴില്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് കാണിച്ച് കോരി സമുദായമാണ് ശബ്ദമുയര്‍ത്തുന്നത്.
ജനസംഖ്യാനുപാതത്തില്‍ ചാമറുകളേക്കാള്‍ മുന്നിലാണെങ്കിലും ബി.എസ്.പി. ഭരിക്കുന്നതിനാല്‍ ചാമറുകള്‍ക്ക് സുപ്രധാനസ്ഥാനം ലഭിക്കുന്നുവെന്നാണ് അഖില്‍ ഭാരതീയ കോരി കോലി സമാജിന്റെ പരാതി. വരുന്ന തിരഞ്ഞെടുപ്പില്‍ ബി.എസ്.പി.യെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്നും തങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ തയ്യാറുള്ള രാഷ്ട്രീയപ്പാര്‍ട്ടിയെ പിന്തുണച്ച് പ്രവര്‍ത്തിക്കുമെന്നും സംഘടനയുടെ നേതാക്കളിലൊരാളായ പ്രദീപ്കുമാര്‍ പറഞ്ഞു.....
No comments:
Post a Comment