Wednesday, October 29, 2008

തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നു: മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട് കുറച്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല.

കൊല്ലപ്പെട്ടവരില്‍ ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ട്. മതപഠനം സംബന്ധിച്ച് തന്റെ പരാമര്‍ശം ഏതെങ്കിലും സമുദായത്തെ ഉദ്ദേശിച്ചല്ല. ഇതിന്റെ പേരില്‍ അതിബഹളം ഉണ്ടാക്കുന്നത് സംശയത്തിനിടയാക്കും.


No comments: