മുംബൈ: ഇന്നലെ കുര്‍ളയില്‍ ബസില്‍ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ട നല്‍കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് ഉന്നത തല കമ്മറ്റിയെ നിയമിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മറ്റ് ബീഹാര്‍ നേതാക്കളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. ഈ ആവശ്യവുമായി ഇവര്‍ പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
ഇന്നലെയാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സമിതി നേതാവ് രാജ്താക്കറെയെ കൊല്ലുമെന്ന് പറഞ്ഞ് തോക്കു ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പട്‌ന സ്വദേശിയായ രാഹുല്‍രാജ് പോലീസിന്റെ വെടിയേറ്റു മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് കുര്‍ളയിലെ ബയില്‍ ബസാറില്‍ ബെസ്റ്റ് ബസ്സില്‍ തോക്കുമായി യുവാവ് കയറിയത്.....
No comments:
Post a Comment