Monday, October 06, 2008

മണിരത്‌നത്തിന്റെ ചിത്രം അതിരപ്പിള്ളിയില്‍ തുടങ്ങി


മണിരത്‌നനം സംവിധാനം ചെയ്യുന്ന വന്‍ ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം അതിരപ്പിള്ളിയില്‍ ആരംഭിച്ചു.ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ഒരേ സമയം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല. സിനിമയുടെ പേര് രാവണന്‍ എന്നായിരിക്കുമെന്ന് പ്രചരിക്കുന്നുണ്ട്.

രാമായണത്തിലെ രാമനെയും സീതയെയും പുതിയ കാലഘട്ടത്തില്‍ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയമെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്.

ഹിന്ദിയില്‍ സൂപ്പര്‍താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിഷേകിനു പകരം വിക്രമാണ് നായകനായി വരുന്നത്. മൂന്നു സിനിമയിലും നായിക ഐശ്വര്യയാണ്.....


No comments: