Monday, October 06, 2008

രജനിചിത്രത്തില്‍ കലാഭവന്‍ മണി


ബാംഗ്ലൂര്‍: വില്ലന്‍ വേഷങ്ങളുമായി കലാഭവന്‍ മണി വീണ്ടും തമിഴില്‍. മൂന്നു ചിത്രങ്ങളാണ് തമിഴില്‍ മണിക്കുവേണ്ടി ഒരുങ്ങുന്നത്. ഇതിലൊന്ന് രജനീകാന്തിനൊപ്പമാണ്. ഗോവയിലാണ് ഷൂട്ടിങ്. പനയില്‍ കയറുന്ന തൊഴിലാളിയായാണ് രജനിചിത്രത്തില്‍ വേഷമിടുന്നതെന്ന് കലാഭവന്‍ മണി ബാംഗ്ലൂരില്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
'ചരിത്രം', 'മോത്‌വിളയാട്' എന്നീ ചിത്രങ്ങളില്‍ പക്കാ വില്ലനായാണ് അഭിനയിക്കുന്നതെന്നും മണി പറഞ്ഞു. പൊള്ളാച്ചിയില്‍ ഇതിന്റെ ചിത്രീകരണം നടന്നുവരികയാണ്.
തമിഴ്ചിത്രങ്ങള്‍ക്കുശേഷം 'മലയാളി'യെന്ന സിനിമയിലൂടെ നായക കഥാപാത്രമായി വീണ്ടും മലയാളത്തിലെത്തും. ജെ.പള്ളാശ്ശേരിയുടേതാണ് കഥ. സുധീഷ് സംവിധാനം നിര്‍വഹിക്കുന്നു.
ജീവിതാനുഭവങ്ങളാണ് അഭിനയലോകത്ത് തനിക്കെന്നും കരുത്തു പകര്‍ന്നിട്ടുള്ളതെന്ന് മണി പറഞ്ഞു.....


No comments: