തിരുവനന്തപുരം: മലയാള സിനിമാരംഗത്ത് സാങ്കേതിക മികവിനേക്കാള്‍ കച്ചവടമൂല്യം അധീശത്വം സ്ഥാപിക്കുന്ന ദയനീയ കാഴ്ചയാണ് സംഭവിക്കുന്നതെന്ന് ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. 'രാത്രിമഴ'യുടെ പ്രദര്‍ശനത്തിനുശേഷം മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു ലെനിന്‍.
കേരളത്തിലെ തിയേറ്ററുകള്‍ അന്യഭാഷാ ചിത്രങ്ങളുടെ മേച്ചില്‍സ്ഥലമായി മാറുകയാണ്. പുണ്യമാസമായ 'റംസാന്‍' കാലത്ത് താരരാജാക്കന്മാരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് തന്റെ സിനിമയ്ക്കും തലപ്പാവ്, തിരക്കഥ തുടങ്ങിയ സിനിമകള്‍ക്കും പ്രദര്‍ശനാനുമതി കിട്ടി.
2007-ല്‍ പുറത്തിറങ്ങിയ ഈ സിനിമ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതാണ്.....
No comments:
Post a Comment