Monday, October 06, 2008

കംപ്യൂട്ടര്‍ നിയന്ത്രിത പ്ലാസ്മ കട്ടിംഗ് മെഷീന്‍ വിപണിയില്‍


കൊച്ചി: സ്റ്റെയിന്‍ലസ് സ്റ്റീല്‍, പിച്ചള, ചെമ്പ്, എംഎസ്, അലൂമിനിയം എന്നിവ അനായാസം മുറിക്കാവുന്ന കമ്പ്യൂട്ടര്‍ ന്യൂമറിക് കണ്‍ട്രോള്‍ പ്ലാസ്മ കട്ടിംഗ് മെഷീന്‍ കളമശ്ശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ പ്രോംപ്റ്റ് എന്‍ജിനീയറിങ് കമ്പനി വിപണിയില്‍ ഇറക്കി. ഇലക്ട്രിക്കല്‍ ബിടെക് ബിരുദധാരിയായ ആന്റണി, സോഫ്റ്റ്‌വെയര്‍ ബിടെക് ബിരുദധാരിയായ ഷാനവാസ് എന്നിവരാണ് 'ന്യൂമാക്‌സ്' എന്ന പുതിയ പ്ലാസ്മ കട്ടിംഗ് മെഷീന്‍ രൂപകല്പന ചെയ്തത്.

കാസ്റ്റ് അയേണ്‍ ഗേറ്റ്, ഗ്രില്‍ എന്നിവയെക്കാള്‍ ഭാരം കുറഞ്ഞതും ഈടുറ്റതുമായ ഗേറ്റും ഗ്രില്ലും ഉപഭോക്താവിന്റെ മനസ്സിനിണങ്ങിയ ആകൃതിയിലും രൂപത്തിലും പ്ലാസ്മ കട്ടിംഗ് മെഷീന്‍ രൂപപ്പെടുത്തുന്നു. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന നൂതന രീതിയിലും ആകൃതിയിലുമുള്ള ഗേറ്റ്, ഗ്രില്‍, സ്റ്റെയര്‍കെയ്‌സുകള്‍ എന്നിവ അനായാസം പ്ലാസ്മ കട്ടിംഗ് മെഷീനില്‍ തയ്യാറാക്കാം.....


No comments: