Monday, October 06, 2008

ഹോം വീഡിയോ വിതരണം: ബിഗ് മ്യൂസിക്കും പാരമൗണ്ടും ധാരണയില്‍


ഹോളിവുഡ്: ഇന്ത്യയിലും ശ്രീലങ്കയിലും ഹോം വീഡിയോ വിതരണത്തിന് പാരമൗണ്ട് ഹോം എന്റര്‍ടെയിന്‍മെന്റുമായി റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനിയായ ബിഗ് മ്യൂസിക് ആന്‍ഡ് ഹോം എന്റര്‍ടെയിന്‍മെന്റ് ധാരണയിലെത്തി. അന്താരാഷ്ട്ര ബ്രാന്‍ഡുകളായ പാരമൗണ്ട് പിക്‌ചേഴ്‌സ്, ഡ്രീം വര്‍ക്‌സ് പിക്‌ചേഴ്‌സ്, ഡ്രീം വര്‍ക്‌സ് അനിമേഷന്‍, പാരമൗണ്ട് വാന്‍േറജ്, എം.ടി.വി. ഫിലിംസ്, നിക്കല്‍ ഡിയോണ്‍ മൂവീസ് തുടങ്ങിയവയുടെ ലൈബ്രറികളില്‍ നിന്നുള്ള ഹോം വീഡിയോകളുടെ ഇന്ത്യയിലേയും ശ്രീലങ്കയിലേയും വിപണന-വിതരണാവകാശം ബിഗ് മ്യൂസിക് ആന്‍ഡ് ഹോം എന്റര്‍ടെയിന്‍മെന്റിന് കൈവരും.

പാരമൗണ്ടിന്റെയും ഡ്രീം വര്‍ക്‌സിന്‍േറയും കൈയിലുള്ള പ്രമുഖ ചിത്രങ്ങള്‍ ഇരു രാജ്യങ്ങളിലേയും പ്രേക്ഷകരിലെത്തിക്കാന്‍ ബിഗ് മ്യൂസിക് ആന്‍ഡ് ഹോം എന്റര്‍ടെയിന്‍മെന്റിന്റെ വിപുലമായ വിതരണ ശൃംഖല ഉപകരിക്കും.....


No comments: