കൊച്ചി: കേരളത്തിലെ ആദ്യ ബിസിനസ് ടു ബിസിനസ് ആഭരണ പ്രദര്‍ശനമായ കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ കൊച്ചി ലെ-മെറിഡിയന്‍ ഹോട്ടലില്‍ നവംബര്‍ 14 മുതല്‍ 16 വരെ നടക്കും.
വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രത്‌നങ്ങളുടെയും സ്വര്‍ണത്തിന്റെയും ലോകോത്തര പ്രദര്‍ശനമാണ് ജെം ആന്‍ഡ് ജ്വല്ലറി ഷോയില്‍ ഒരുക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ജ്വല്ലറി മാനുഫാക്ചറിങ് അസോസിയേഷന്‍ ഓഫ് കേരള, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് പ്രദര്‍ശനം.
ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ പ്രദര്‍ശനത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രദര്‍ശനത്തില്‍ 150-ലേറെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.....
No comments:
Post a Comment