Monday, October 06, 2008

ഐശര്യ അഭിഷേകിനെ വാഴ്ത്തുന്നു


ഐശ്വര്യറായ് അഭിഷേക് ബച്ചനെ പുകഴ്ത്തിപ്പറയുന്നു. നടന്‍, സഹപ്രവര്‍ത്തകന്‍, ഭര്‍ത്താവ് എന്നീ നിലകളില്‍ അഭിഷേക് കേമന്‍തന്നെയെന്ന് ലോകസുന്ദരി വിലയിരുത്തുന്നു.
''ദീര്‍ഘകാലമായി അദ്ദേഹത്തെ എനിക്കറിയാം. അഭിനേതാക്കള്‍ എന്ന നിലയില്‍നിന്ന് സഹപ്രവര്‍ത്തകരായും സുഹൃത്തുക്കളായും മാറിയ ഞങ്ങളിപ്പോള്‍ ജീവിതം പങ്കിട്ടുവരികയാണ്. ഒരു പ്രത്യേകതരം ഹൃദയബന്ധം. തീര്‍ച്ചയായും അതൊരു നല്ല അനുഭവമാണ്''-രജനീകാന്തിനൊപ്പം ഷങ്കറിന്റെ 'യന്തിരന്‍' എന്ന ചിത്രത്തിനുവേണ്ടി ബ്രസീല്‍, പെറു തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഐശ്വര്യ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഭിഷേകിനെക്കുറിച്ച് വാചാലയായത്.
'അഭി'യുടെ ജോലിയോടുള്ള ആഭിമുഖ്യത്തെക്കുറിച്ചും സിനിമയെ സംബന്ധിച്ച അവബോധത്തെക്കുറിച്ചും ഉദാരമായ വാക്കുകളാണ് സ്വപ്നസുന്ദരിയുടേത്: ''ജോലിയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ ഞാന്‍ ആരാധിക്കുന്നു.....


No comments: