Sunday, October 05, 2008

ആനക്കയം സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം


മഞ്ചേരി: ആനക്കയം സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി പി എം മുസ്‌ലീംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ച് റിട്ടേണിംഗ് ഓഫീസറെ യു ഡി എഫുകാര്‍ പൂട്ടിയിട്ടു.

രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സി പി എം പ്രവര്‍ത്തകര്‍ നൂറോളം ബാലറ്റുപേപ്പറുകള്‍ കത്തിച്ചതായി യു ഡി എഫുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ആനക്കയത്ത് റോഡ് ഉപരോധിച്ചു.

എം.എല്‍.എ മാരായ എം. ഉമ്മര്‍, എ.പി. അനില്‍കുമാര്‍ എന്നിവരടക്കം യു.ഡിഎഫ് നേതാക്കന്മാരെ അറസ്റ്റു ചെയ്തു നീക്കി.

സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് റിട്ടേണിങ് ഓഫീസര്‍ പറഞ്ഞു.....


No comments: