(+01217075+)കണ്ണൂര്‍: സംസ്ഥാനത്ത് കൈയേറ്റഭൂമി ഒഴിപ്പിക്കുന്ന കാര്യത്തില്‍ സ്ഥാപിത താത്പര്യക്കാര്‍ നട്ടാല്‍ കുരുക്കാത്ത നുണകളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഭൂവിതരണ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അഞ്ചുസെന്റും മൂന്നുസെന്റും കൈവശമുള്ളവരെ വരെ ഒഴിപ്പിക്കുമെന്ന് അവര്‍ കള്ളപ്രചാരണം നടത്തി. കേരള ജനതയുടെ അഭിമാനമുയര്‍ത്തയ ഐതിഹാസിക സംഭവമാണ് മൂന്നാറില്‍ കൈയേറ്റഭൂമി പിടിച്ചെടുത്ത നടപടി. 4020 കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് 12,891 ഏക്കര്‍ ഭൂമി വീണ്ടെടുത്തു.....
No comments:
Post a Comment