Monday, October 06, 2008

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ രേഖകള്‍ കേരളത്തിന് ആയുധമായി


കോട്ടയം: മുല്ലപ്പെരിയാര്‍ കേസിന്റെ തെളിവെടുപ്പില്‍ തമിഴ്‌നാടിന്റെ രേഖകള്‍തന്നെ കേരളത്തിന് ആയുധമായി.

കേസില്‍ തമിഴ്‌നാടിന്റെ സാക്ഷിയായ കാവേരി ടെക്‌നിക്കല്‍ സെല്‍ വൈസ് ചെയര്‍മാനും മുന്‍ ചീഫ് എന്‍ജിനിയറുമായ ആര്‍.സുബ്രഹ്മണ്യനെ വിസ്തരിച്ചതില്‍ നിന്ന് കേരളത്തിന് പ്രയോജനകരമായ ഏറെ തെളിവുകള്‍ ലഭിച്ചു.

പെരിയാര്‍നദി പൂര്‍ണമായും കേരളത്തില്‍ ഉത്ഭവിച്ച് ഒഴുകി അറബിക്കടലിലെത്തുന്ന നദിയാണെന്ന് സുബ്രഹ്മണ്യന്‍ സുപ്രിംകോടതി, കേസില്‍ തെളിവെടുക്കാന്‍ നിയോഗിച്ച കമ്മീഷനുമുന്നില്‍ സമ്മതിച്ചു. പെരിയാറിന്റെ ആകെ 5398 ചതുരശ്ര കി.മീ. വൃഷ്ടിപ്രദേശത്തില്‍ വെറും 114 ചതുരശ്ര കി.മീ. മാത്രമേ തമിഴ്‌നാടിന്‍േറതായുള്ളൂ എന്നും അദ്ദേഹം സമ്മതിച്ചു.....


No comments: