Monday, October 06, 2008

മാറാട്: പ്രതികളില്‍ ചിലര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു


കോഴിക്കോട്: കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ മാറാട് കൂട്ടക്കൊലക്കേസിലെ ചില പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തിലിറങ്ങിയ നാല് പേര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വ്യവസ്ഥ ലംഘിച്ചതായി ആരോപണമുള്ള മറ്റു ചില പ്രതികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് മറ്റൊരു റിപ്പോര്‍ട്ട് ഉടന്‍ നല്കും.

ചെമ്മങ്ങാട് പോലീസ്‌സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് വീടുകളിലായി താമസിക്കുന്ന നാല് പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇവര്‍ വീടുവിട്ട് പുറത്തുപോകാറുണ്ടെന്നും മണിക്കൂറുകള്‍ കഴിഞ്ഞാണ് പലപ്പോഴും തിരികെ എത്താറുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.....


No comments: