കേരളം ശ്രദ്ധാകേന്ദ്രമാകും
തിരുവനന്തപുരം: സ്വതന്ത്ര സോഫ്ട്‌വെയറുകളെക്കുറിച്ചുള്ള പഠന-ഗവേഷണങ്ങള്‍ക്കായി തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്ട്‌വെയര്‍ (ഐ.സി.എഫ്.ഒ.എസ്.എസ്.) ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ സ്വതന്ത്ര സോഫ്ട്‌വെയര്‍ രംഗത്ത് ആഗോളതലത്തില്‍ തന്നെ കേരളം ശ്രദ്ധാകേന്ദ്രമാകും.
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിക്കുന്നതിന് നേതൃത്വം നല്‍കാനും ഐ.സി.എഫ്.ഒ.എസ്.എസിന് കഴിയും.
സോഫ്ട്‌വെയര്‍ വികസിപ്പിക്കുന്നതിനുപരി പേറ്റന്റ് പകര്‍പ്പവകാശം, ഡിജിറ്റല്‍ കണ്ടന്റ്, സയന്റിഫിക് പബ്ലീഷിങ് മേഖലകളിലും സെന്റര്‍ പ്രവര്‍ത്തിക്കും.....
No comments:
Post a Comment