ദേശീയോദ്ഗ്രഥന സമിതിയോഗം 13ന്
ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമങ്ങള്‍ തുടരുന്ന ഒറീസ്സയിലും കര്‍ണാടകത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് രണ്ടു കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി ഒക്ടോബര്‍ 13ന് ദേശീയോദ്ഗ്രഥന സമിതിയോഗം വിളിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
കേന്ദ്ര നിര്‍ദേശം മാനിക്കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് നടപടിയെടുക്കാനും അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് റെയിവേ മന്ത്രി ലാലുപ്രസാദ് യാദവും കേന്ദ്ര രാസവള-ഉരുക്ക് മന്ത്രി രാംവിലാസ് പാസ്വാനും പറഞ്ഞു.....
No comments:
Post a Comment