Monday, October 06, 2008

കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ബന്ധുക്കള്‍


ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ ബന്ദികളാക്കിയ ഇന്ത്യക്കാരടക്കമുള്ള കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യം ശക്തമായി. പെരിന്തല്‍മണ്ണ സ്വദേശി ഉല്ലാസ് കൃഷ്ണനടക്കം 18 ഇന്ത്യക്കാരായ ജീവനക്കാരും കൊള്ളക്കാരുടെ തടവിലാണ്. ജപ്പാന്‍കാരായ കപ്പലുടമകളും കൊള്ളക്കാരും തമ്മിലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ ഒരു നിഷ്പക്ഷ നിരീക്ഷകനെ ഇന്ത്യ അയക്കണമെന്ന് ബന്ദിയാക്കപ്പെട്ട കപ്പല്‍ ക്യാപ്റ്റന്‍ പ്രഭാത്‌ഗോയലിന്റെ ഭാര്യ സീമ ഗോയല്‍ ആവശ്യപ്പെട്ടു.

20 ദിവസത്തിലേറെയായി ബന്ദികളായി കഴിയുന്ന കപ്പല്‍ ജീവനക്കാരുടെ അവസ്ഥയിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ബന്ദികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ മെഴുകുതിരികള്‍ തെളിച്ചു.....


No comments: