മംഗലാപുരം: സൂററ്റ്, മുംബൈ സേ്ഫാടനങ്ങള്‍ക്കുള്ള ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് മംഗലാപുരത്ത് രണ്ടുദിവസം മുമ്പ് പിടിയിലായവരാണെന്ന് പോലീസിന് വ്യക്തമായി. കോടതിയില്‍ ഹാജരാക്കുംമുമ്പ് നടന്ന ചോദ്യംചെയ്യലില്‍ പ്രതികളില്‍ രണ്ടുപേരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇവരിലൊരാള്‍ സൂററ്റില്‍ 2 തവണയും പുണെയില്‍ ഒരുതവണയും ദൗത്യനിര്‍വഹണത്തിനായി പോയിട്ടുണ്ട്. മറ്റേയാള്‍ ഒരുതവണ മാത്രമാണ് സൂററ്റിലും പുണെയിലും ബോംബുകള്‍ എത്തിച്ചത്.
കൈകാര്യംചെയ്യാനുള്ള സൗകര്യം കണക്കിലെടുത്ത് ഓരോ കിലോ തൂക്കംവരുന്ന പാഴ്‌സലുകളായാണ് ഇവര്‍ ബോംബുകള്‍ കൊണ്ടുപോയത്. പാഴ്‌സലുകളുടെ ഭാരം കുറച്ചതുകൊണ്ടാണ് 2 പേര്‍ വെവ്വേറെ ഒരേ സ്ഥലത്തേക്ക് പോകേണ്ടിവന്നത്.....
No comments:
Post a Comment