(+01217084+)ശ്രീനഗര്‍: കശ്മീരില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ലാല്‍ചൗക്ക് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലും താഴ്‌വരയിലും അനിശ്ചിതകാലത്തേക്ക് നിശാനിയമം പ്രഖ്യാപിച്ചു.
സംഘര്‍ഷങ്ങളൊഴിവാക്കാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൂറിയത്ത് കോണ്‍ഫറന്‍സുള്‍പ്പെടെ പ്രധാന വിഘടന വാദിസംഘങ്ങളിലെ നേതാക്കളെ കരുതല്‍നടപടിയെന്ന നിലയില്‍ വീട്ടുതടങ്കലിലാക്കി.
ഹൂറിയത്ത് കോണ്‍ഫറന്‍സിലെ ഇരുവിഭാഗങ്ങളും, മറ്റ് വിഘടനവാദി സംഘങ്ങളും വ്യവസായികള്‍, അഭിഭാഷകര്‍ എന്നിവരും ഉള്‍പ്പെട്ട കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തിങ്കളാഴ്ചത്തെ ലാല്‍ചൗക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നിയന്ത്രണരേഖയ്ക്ക് കുറുകെ സ്വതന്ത്രവ്യാപാരം അനുവദിക്കുക, അതിര്‍ത്തി പൂര്‍ണമായി തുറക്കുക, രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക, കശ്മീരില്‍നിന്ന് സേനയെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.....
No comments:
Post a Comment