Monday, October 06, 2008

മാലെ ദ്വീപ് ജനാധിപത്യത്തിലേക്ക്; തിരഞ്ഞെടുപ്പ് ബുധനാഴ്ച


മാലി: മുപ്പതുവര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനുശേഷം മാലെ ദ്വീപ് പ്രസിഡന്റ് മൗമൂണ്‍ അബ്ദുള്‍ ഗയൂം തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നു. ജനാധിപത്യ രീതിയിലുള്ള ആദ്യതിരഞ്ഞെടുപ്പിന് മാലെ ദ്വീപ് ഒരുങ്ങിക്കഴിഞ്ഞു.

ചലച്ചിത്രതാരങ്ങളുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടസ്ഥലമായ മാലെ ദ്വീപില്‍ ബുധനാഴ്ച ആദ്യത്തെ ബഹുപാര്‍ട്ടി തിരഞ്ഞെടുപ്പ് നടക്കും. എഴുപത്തിയൊന്നുകാരനായ മൗമൂണ്‍ അബ്ദുള്‍ ഗയൂം അടക്കം ആറുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

പ്രധാന പ്രതിപക്ഷമായ മാല്‍ദീവിയന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (എം.ഡി.പി.) സ്ഥാനാര്‍ഥി മുഹമ്മദ് നഷീദാണ് അബ്ദുള്‍ ഖയൂമിന്റെ പ്രധാന എതിരാളി. ഇന്ത്യയുടെ തെക്ക് 1,192 ദ്വീപുകളിലായി കിടക്കുന്ന മാലെ ദ്വീപസമൂഹത്തിന്റെ ജനസംഖ്യ 209,000ആണ് അബ്ദുള്‍ഖയൂമിന്റെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ച് 2003ല്‍ മാലെദ്വീപില്‍ ഉണ്ടായ കലാപമാണ് ക്രമേണ തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്.....


No comments: