Monday, October 06, 2008

ജര്‍മന്‍ ബാങ്കും തകര്‍ച്ചയിലേക്ക്‌


യൂറോപ്പില്‍ സാമ്പത്തിക രക്ഷാപദ്ധതി ഇല്ല

ബര്‍ലിന്‍: അമേരിക്കയിലെ വമ്പന്‍ ബാങ്കുകളുടെ പതനത്തിനു പിന്നാലെ ജര്‍മനിയിലെ ഒരു മുന്‍നിര ബാങ്കും തകര്‍ച്ചയുടെ വഴിയിലായി. വസ്തുവ്യാപാര രംഗത്ത് ജര്‍മനിയില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈപ്പോ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പാണ് നിലംപൊത്തുമെന്ന ആശങ്ക ഉയര്‍ത്തുന്നത്. 3500 കോടി യൂറോയുടെ (ഏതാണ്ട് 2.24 ലക്ഷം കോടി രൂപ) സാമ്പത്തിക രക്ഷാപദ്ധതിക്ക് അംഗീകാരം ലഭിക്കാതെ പോയതാണ് ഈ ബാങ്കിനു തിരിച്ചടിയായത്.

ഹൈപ്പോ ഗ്രൂപ്പിന്റെ തകര്‍ച്ച മറ്റു രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

ബാങ്കിങ് മേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പാരീസില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.....


No comments: