ലണ്ടന്‍: അമേരിക്കയിലെയും യൂറോപ്പിലെയും ധനകാര്യസ്ഥാപനങ്ങളുടെ തകര്‍ച്ചയെത്തുടര്‍ന്ന് ആഗോള ഓഹരിവിപണിയിലുണ്ടായ ഇടിവു കാരണം ഇന്ത്യന്‍ വംശജനായ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന് 1660 കോടി പൗണ്ട് (ഏകദേശം 1,38,019 കോടി രൂപ) നഷ്ടം.
ഓഹരിവിപണിയില്‍ കഴിഞ്ഞ നാലുമാസത്തിനിടെയാണ് ഉരുക്കുവ്യവസായരംഗത്തെ രാജാവായി അറിയപ്പെടുന്ന മിത്തലിന് ഈ നഷ്ടമുണ്ടായത്. ഓഹരിവ്യാപാരരംഗത്ത് ഏറ്റവും വലിയ നഷ്ടമുണ്ടായ പത്തു പേരില്‍ കനത്ത നഷ്ടമുണ്ടായത് മിത്തലിനാണെന്ന് 'സണ്‍ഡേ ടൈംസ്' റിപ്പോര്‍ട്ടുചെയ്തു. വിദേശ ഇന്ത്യക്കാരനായ മറ്റൊരു വ്യവസായി അനില്‍ അഗര്‍വാളിന് ഏകദേശം 22,448 കോടിയുടെ നഷ്ടമുണ്ടായി.
ന്യൂകാസില്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് ഉടമ മൈക്ക് ആഷ്‌ലിയാണ് മിത്തലിനൊപ്പം കനത്ത നഷ്ടമുണ്ടായ മറ്റൊരാള്‍.....
No comments:
Post a Comment