Monday, October 06, 2008

ആഗോള രക്ഷാപദ്ധതികള്‍ രണ്ടുലക്ഷം കോടിയോട് അടുക്കുന്നു


ന്യൂഡല്‍ഹി: ആഗോളതലത്തില്‍ പ്രതിസന്ധിയിലായ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും രക്ഷിക്കാന്‍ വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ധനസഹായ പദ്ധതി രണ്ടുലക്ഷം കോടി ഡോളറിനോട് (92 ലക്ഷം കോടി രൂപയോളം) അടുക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഇരട്ടിയോളം വരും ഈ ഭീമന്‍ തുക.

യു.എസ്. കോണ്‍ഗ്രസ് 70,000 കോടി ഡോളറിന്റെ സാമ്പത്തിക രക്ഷാപദ്ധതിക്കാണ് കഴിഞ്ഞദിവസം അംഗീകാരം നല്കിയത്. ഇതുള്‍പ്പെടെ യു.എസ്. സര്‍ക്കാര്‍ മാത്രം മൊത്തം 99,000 കോടി ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളും സമാനരീതിയില്‍ ശതകോടികളുടെ രക്ഷാപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ സഹായവാഗ്ദാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.....


No comments: