(+01218045+)വാഷിങ്ടണ്‍: ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനായി അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും വിളിച്ചുകൂട്ടുന്ന ആഗോള ഉച്ചകോടിക്ക് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് വേദി ഒരുക്കാമെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു.
യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷ് ക്യാമ്പ് ഡേവിഡില്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി, യൂറോപ്പ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഹോസെ മാനുവല്‍ ബരോസ്സെ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ആഗോള ഉച്ചകോടി വിളിക്കുമെന്ന് പ്രഖ്യാപിച്ചത്.
നവംബര്‍ നാലിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഉച്ചകോടി ചേരും.
ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് ബുഷ് പറഞ്ഞു.....
No comments:
Post a Comment