Monday, October 20, 2008

ചൈനീസ് കര്‍ഷകര്‍ക്കിനി ഭൂമി കൈമാറ്റം ചെയ്യാം


(+01218047+)ബെയ്ജിങ്: കാര്‍ഷികോത്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുന്നതിനുള്ള വിശാലമായ നയരേഖ ചൈന പുറത്തിറക്കി. രാഷ്ട്രത്തിന്റെ പൊതുസാമ്പത്തികോന്നതിക്കിടയിലും വൈകിപ്പോയ, ഗ്രാമീണമേഖലയുടെ വികസനത്തിനാണ് രേഖ ഊന്നല്‍ നല്കുന്നത്. ഇതുപ്രകാരം കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമി ഒത്തുമാറാനും കൈവശാവകാശം കൈമാറ്റം ചെയ്യാനും അനുവാദമുണ്ട്. ഇതാദ്യമായാണ് ചൈനീസ് കര്‍ഷകര്‍ക്ക് ഇത്തരമൊരു അവകാശം ലഭിക്കുന്നത്. 2006ലെ സെന്‍സസ് പ്രകാരം 73 കോടിയാണ് ചൈനയിലെ ഗ്രാമീണ കര്‍ഷകര്‍.

ചൈനീസ് ഭൂപരിഷ്‌കരണ നിയമത്തിലെ സുപ്രധാന വഴിത്തിരിവായാണ് ഇതിനെ സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. ഈ മാസം നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിലാണ് പുതിയ നയരേഖ അംഗീകരിച്ചത്.....


No comments: