Monday, October 20, 2008

അമ്മയുടെ ദര്‍ശനത്തിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആയിരങ്ങള്‍


(+01218048+)ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ആറാഴ്ചത്തെ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീദേവി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി.

ഉത്തര സ്വിസ് നഗരമായ വിന്റര്‍തുറിലെ ആശ്രമത്തില്‍ വന്‍ വരവേല്പാണ് അമ്മയ്ക്ക് ലഭിച്ചത്. അനുഗ്രഹം തേടി ആയിരങ്ങളാണ് ആശ്രമത്തിലേക്ക് പ്രവഹിക്കുന്നത്. തിങ്കളാഴ്ചവരെ ഭക്തര്‍ക്ക് ദര്‍ശനം നല്കുകയും അനുഗ്രഹിക്കുകയും ചെയ്യും.

സ്വിസ് ദിനപത്രങ്ങള്‍ അമ്മയുടെ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് നല്‍കിവരുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിനു പുറമെ ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, ഇറ്റലി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും അമ്മ സന്ദര്‍ശിക്കുന്നുണ്ട്. നവംബര്‍ 20 വരെ യൂറോപ്പിലുണ്ടാകും.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് അമ്മ പാരീസിലേക്കാണ് പോകുന്നത്.....


No comments: