Monday, October 20, 2008

സോണി ദീപാവലി ഓഫര്‍ കേരളത്തിലും


കൊച്ചി:ഇലക്‌ട്രോണിക് ഗൃഹോപകരണ നിര്‍മാണ കമ്പനിയായ സോണി ഇന്ത്യ ദീപാവലിയോടനുബന്ധിച്ച് അവതരിപ്പിക്കുന്ന 'ബോണ്ട് സോണി ദീപാവലി ഓഫര്‍' കേരളത്തിലും.

സോണി പിക്‌ചേഴ്‌സ് റിലീസ് ചെയ്യുന്ന 'ക്വാണ്ടം ഓഫ് സോലേസ്' എന്ന ജയിംസ് ബോണ്ട് ചിത്രത്തിന്റെ പരസ്യപ്രചാരണവുമായി ചേര്‍ന്നാണ് സോണി ഈ ഓഫര്‍ ഒരുക്കുന്നത്. നവംബര്‍ 7നാണ് ഈ ചിത്രം റിലീസ് ചെയ്യുക.

ആഗോളതലത്തില്‍ കൂടുതല്‍ സ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം സോണി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പുള്ള സമ്മാനങ്ങളും ഈ ഓഫര്‍ നല്‍കുന്നു. ജയിംസ് ബോണ്ട് ചിത്രമായ 'കാസിനോ റോയല്‍', പുതിയ ബോണ്ട് ചിത്രത്തിന്റെ ട്രെയിലറുകള്‍ എന്നിവയടങ്ങുന്ന ഒരു ട്വിന്‍ ഡിവിഡി പായ്ക്കാണ് സമ്മാനമായി ലഭിക്കുക.....


No comments: