Monday, October 20, 2008

പരിഷ്‌കരിച്ച ഷെവര്‍ലെ ആവിയോ യുവ വിപണിയില്‍


കൊച്ചി:ഷെവര്‍ലെ ആവിയോ യുവയുടെ പരിഷ്‌കരിച്ച മോഡല്‍ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിപണിയിലെത്തിച്ചു. ബോളിവുഡ് താരവും ആവിയോ ബ്രാന്‍ഡ് അംബാസഡറുമായ സെയ്ഫ് അലിഖാനാണ് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചത്.

എയര്‍ബാഗ് സുരക്ഷ, ആന്റി സ്‌കിഡ്, ബ്രേക്കിങ് സംവിധാനം, കീലെസ് എന്‍ട്രി, ബര്‍ഗ്ലര്‍ അലാറം, പിന്നില്‍ സ്‌പോയിലര്‍, തുകലില്‍ പൊതിഞ്ഞ സ്റ്റിയറിംഗ്, ആഡംബര പൂര്‍ണമായ ഉള്‍ഭാഗം തുടങ്ങി നിരവധി സവിശേഷതകളോടെയാണ് യുവ വിപണിയിലെത്തുന്നത്.

ഇന്ത്യയില്‍ ഷെവര്‍ലെയുടെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞെന്നും താളെഗാവ് പ്ലാന്റില്‍ ഉത്പാദനം കഴിഞ്ഞ മാസം ആരംഭിച്ചതോടെ കൂടുതല്‍ പുതുമയുള്ള വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കമ്പനി വൈസ് പ്രസിഡന്റ് പി.....


No comments: