കൊച്ചി: ദീപാവലി പ്രമാണിച്ച് കൊടക് സെക്യൂരിറ്റീസ് ഓട്ടോ ഇന്‍വെസ്റ്റ് ഗിഫ്റ്റ് പാക്ക് വിപണിയിലെത്തിച്ചു. ഗോള്‍ഡ് ഇടിഎഫുകളിലും മ്യൂച്വല്‍ ഫണ്ടിലും ഇക്വിറ്റികളിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലാഭം ലക്ഷ്യമിടുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനാണ് ഓട്ടോ ഇന്‍വെസ്റ്റ്.
മാസം 5000 രൂപ തുടങ്ങി ചെറിയ നിക്ഷേപങ്ങള്‍ നടത്താനുള്ള സാഹചര്യമാണ് ഈ സ്‌കീം നല്‍കുന്നത്. ഏതു സമയത്ത് വേണമെങ്കിലും പ്രതിമാസ നിക്ഷേപത്തുക ഉയര്‍ത്തുകയുമാവാമെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഭാകരന്‍ പറഞ്ഞു.
ഓട്ടോ ഇന്‍വെസ്റ്റിനൊപ്പം കൊടക് മഹീന്ദ്ര ബാങ്കില്‍ മാറാവുന്ന ഡിസ്‌കൗണ്ട് കൂപ്പണും ചേര്‍ന്നതാണ് ഓട്ടോ ഇന്‍വെസ്റ്റ് ഗിഫ്റ്റ് പാക്ക്.
ഓട്ടോ ഇന്‍വെസ്റ്റ് ഗിഫ്റ്റ് പാക്കിന് 1500 രൂപയാണ് വില.....
No comments:
Post a Comment