Monday, October 20, 2008

മലബാര്‍ ഗോള്‍ഡിന്റെ ഷോറൂം അല്‍ഐനില്‍ തുറന്നു


(+01218099+)അബുദാബി: മലബാര്‍ ഗോള്‍ഡിന്റെ 23-ാമത് ഷോറൂം അല്‍ഐനില്‍ പ്രവര്‍ത്തനമാരംഭിച്ചു. സനയ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്.

എം.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ എം.കെ. അബ്ദുല്ല, സാലിഹ് അല്‍ ദാഹിരി എന്നിവരും മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍മാരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. ഷാര്‍ജാ റോള സ്‌ക്വയറിലും അജ്മാനിലെ മനാമയിലും മലബാര്‍ ഗോള്‍ഡ് റീട്ടെയില്‍ ഷോറൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

പുതിയ ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഇറ്റലി, സിംഗപ്പൂര്‍, കൊല്‍ക്കത്ത, മുംബൈ, ജയ്പുര്‍, കര്‍ണാടക എന്നിവിടങ്ങളിലെ ഡിസൈനുകളും ഒരുക്കിയിട്ടുണ്ട്.....


No comments: