Monday, October 20, 2008

അസുഖകാരണം അമിതാധ്വാനമല്ല -അമിതാഭ്ബച്ചന്‍


വിശ്രമമില്ലാതെയുള്ള സിനിമാ ചിത്രീകരണങ്ങളും ലൈവ്‌ഷോകള്‍ക്കായുള്ള യാത്രകളുമാണ് തന്നെ അസുഖബാധിതനാക്കിയതെന്ന ആരോപണം അമിതാഭ്ബച്ചന്‍ നിഷേധിച്ചു. ആസ്പത്രി വിട്ടശേഷം സ്വന്തം വീട്ടില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അമിതാഭ്ബച്ചന്‍. ''ഞാന്‍ എന്റെ ശാരീരിക ശേഷിക്കനുസരിച്ചു മാത്രമേ അധ്വാനിക്കാറുള്ളൂ. എന്റെ ഇപ്പോഴത്തെ രോഗാവസ്ഥയ്ക്ക് വിശ്രമമില്ലാതെയുള്ള അധ്വാനം കാരണമായെന്ന മാധ്യമ നിരീക്ഷണം ന്യായീകരിക്കാവുന്നതല്ല. ഞാന്‍ എന്റെ വീട്ടില്‍ വെറുതെയിരിക്കുകയായിരുന്നെങ്കിലും ഞാന്‍ ഈ രോഗാവസ്ഥയെ നേരിടേണ്ടിവരുമായിരുന്നു''- ബച്ചന്‍ പറഞ്ഞു.
'കൂലി'യുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടം മൂലമാണ് തന്റെ ഉദരത്തില്‍ ഇടയ്ക്കിടെ അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ബച്ചന്‍ പറഞ്ഞു.....


No comments: