(+01218051+)ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബജൗര്‍, സ്വാത്‌വാലി പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സൈന്യം രണ്ടു കമാന്‍ഡര്‍മാരുള്‍പ്പെടെ 40 താലിബാന്‍ തീവ്രവാദികളെ വധിച്ചു. സ്വാത്‌വാലിയില്‍ 25 ഓളം തീവ്രവാദികള്‍ ജെറ്റ് ആക്രമണത്തിലാണ് മരിച്ചത്. ഈ മേഖലയില്‍ ആദ്യമായാണ് സേന ജെറ്റ് ആക്രമണം നടത്തുന്നത്.
താലിബാന്‍ കമാന്‍ഡര്‍ ആലംഖാന്റെ വീടും സമീപത്തുള്ള പള്ളിയും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ഒട്ടേറെ സാധാരണക്കാരുടെ വീടുകളും ആക്രമണത്തിനിരയായിട്ടുണ്ട്. സര്‍ക്കാറിനെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ച തീവ്രവാദി നേതാവ് മൗലാനാ ഫസലുള്ളയുടെ അനുയായികള്‍ ഈ മേഖലയില്‍ തമ്പടിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം ആക്രമണമാരംഭിച്ചത്.....
No comments:
Post a Comment