Monday, October 20, 2008

ഡല്‍ഹിയില്‍ മെട്രോ മേല്‍പ്പാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു


(+01218069+)ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ ലക്ഷ്മി നഗറിനു സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മെട്രോ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. പതിനേഴുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ലക്ഷ്മി നഗറിനും നിര്‍മാണ്‍ വിഹാറിനും ഇടയ്ക്കുള്ള 39-40 നമ്പര്‍ തൂണുകള്‍ക്കിടയില്‍ മേല്‍പ്പാലം ലോഞ്ചിങ് ഗര്‍ഡര്‍ ഉപയോഗിച്ച് ഉറപ്പിക്കുന്നതിനിടയിലായിരുന്നു അപകടം. രണ്ടുപേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മരണസംഖ്യ കൂടുതലാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തകര്‍ന്നുവീണ യന്ത്രത്തിനും കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കുമടിയില്‍ മൃതദേഹങ്ങള്‍ കുരുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ക്രെയിനില്‍ ഘടിപ്പിച്ചുകൊണ്ടിരിക്കെ യന്ത്രത്തകരാര്‍ സംഭവിച്ച് താഴേയ്ക്കു പതിക്കുകയാണുണ്ടായത്.....


No comments: