(+01218068+)ജംഷേദ്പുര്‍: ആഗോള സാമ്പത്തിക പ്രതിസന്ധിയും ലോകമെങ്ങും പിരിച്ചുവിടല്‍ നടപടിയും തുടരവെ രാജ്യത്തെ ഏറ്റവും വലിയ ഒട്ടോ മൊബൈല്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് 300 താല്ക്കാലിക ജോലിക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ടാറ്റയുടെ ജംഷേദ്പുര്‍ പ്ലാന്റിലെ താത്കാലിക ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഉത്പാദന തകര്‍ച്ചയെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജോലി ഇല്ലെന്ന് കമ്പനി അറിയിച്ചതായി ടെല്‍ക്കോ വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ചന്ദ്രഭാന്‍ പ്രസാദ് പറഞ്ഞു.
ടാറ്റയുടെ 3500 ഓളം താത്കാലിക ജീവനക്കാരില്‍ 1500 പേര്‍ക്ക് വര്‍ഷകാലത്തെ ഉത്പാദന ഇടിവിനെ തുടര്‍ന്ന് നേരത്തേതന്നെ ജോലി നഷ്ടപ്പെട്ടിരുന്നു.
കമ്പനിയുടെ താത്പര്യത്തെ കരുതി ടാറ്റയുടെ ഈ നടപടിയെ എതിര്‍ക്കുന്നില്ലെന്ന് ചന്ദ്രഭാന്‍ പ്രസാദ് പറഞ്ഞു.....
No comments:
Post a Comment