Monday, October 20, 2008

ചര്‍ച്ച തുടരുന്നു; കപ്പലിലുള്ളവരെ രക്ഷിക്കുമെന്ന് സര്‍ക്കാര്‍


(+01218067+)മുംബൈ: ആദന്‍ കടലിടുക്കില്‍നിന്ന് ഒരുമാസം മുമ്പ് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ സ്റ്റോള്‍ട്ട് വാലര്‍ എന്ന ചരക്കു കപ്പലിലുള്ളവരെ ഏതു വിധേനയും രക്ഷിക്കുമെന്ന് സര്‍ക്കാറിന്റെ ഉറപ്പ്. കപ്പലിലെ ക്യാപ്റ്റന്‍ പ്രഭാത്‌ഗോയലിന്റെ ഭാര്യ സീമാ ഗോയലിനു കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജിയാണ് ഉറപ്പു നല്‍കിയത്.

മന്ത്രിയുമായുള്ള കൂടിക്കാഴ്ച നാല്പതു മിനിറ്റോളം നീണ്ടു നിന്നെന്നും ഇപ്പോഴാണ് പ്രതീക്ഷ കൈവന്നതെന്നും സീമാ ഗോയല്‍ വ്യക്തമാക്കി.

കപ്പലിലെ മറ്റു ജീവനക്കാരുടെ ബന്ധുക്കളും മന്ത്രിയുമായുള്ള കൂടിക്കാഴ്ചാവേളയിലുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെയാണ് മന്ത്രി സംസാരിച്ചത്. ജപ്പാനിലെ കപ്പലുടമകളുമായി സര്‍ക്കാര്‍ ബന്ധപ്പെടുന്നുണ്ട്.....


No comments: