(+01218066+)ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ നിയമസഭയിലേക്ക് ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടത്തും. സംസ്ഥാനത്തെ 87 മണ്ഡലങ്ങളില്‍ നവംബര്‍ 17, 23, 30, ഡിസംബര്‍ 7, 13, 17, 24 എന്നീ തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ ഡിസംബര്‍ 31ന് പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 28നാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പു കമ്മീഷനിലെ അഭിപ്രായ വ്യത്യാസങ്ങള്‍മൂലം അഞ്ചു സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പു തീരുമാനിച്ച യോഗത്തില്‍ ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചിരുന്നില്ല. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഡല്‍ഹി, മിസോറാം, രാജസ്ഥാന്‍ എന്നീ സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പുകളുടെ തീയതി ഈ മാസം പതിന്നാലിനാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.....
No comments:
Post a Comment