Monday, October 20, 2008

ആവേശപൂര്‍വം വിശ്വാസികള്‍, സുവര്‍ണ ജൂബിലി ശക്തിപ്രകടനമായി


കൊച്ചി: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ശ്രേഷു കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി സമാപന സമ്മേളനം മറൈന്‍ ഡ്രൈവിന് മറക്കാനാവാത്ത അനുഭവമായി. അന്ത്യോഖ്യാ മലങ്കര ബന്ധം നീണാള്‍വാഴട്ടെ എന്ന് പ്രഘോഷിച്ച് സമ്മേളനം നടന്ന മോര്‍ ഇഗ്‌നാത്തിയോസ് നഗറിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് വിശ്വാസികള്‍ യാക്കോബായ സഭയുടെ ശക്തി വിളിച്ചോതി. താളമേളങ്ങളും കൊടിതോരണങ്ങളുമായി ആവേശപൂര്‍വം വന്നെത്തിയ വിശ്വാസികള്‍ പാത്രിയാര്‍ക്കീസ് ബാവയെ ഒരുനോക്കു കാണാന്‍ തിരക്കുകൂട്ടി. മുത്തുക്കുടകളും വൈദ്യുത ദീപാലങ്കാരങ്ങളും കൊണ്ട് സമ്മേളന നഗരി ശോഭയാര്‍ന്നു.....


No comments: