(+01218064+)തൃശ്ശൂര്‍: പരിപാലകന്‍ രാജേന്ദ്രനൊപ്പം രാത്രി പട്രോളിങ്ങിനിറങ്ങിയതാണ് ചക്കി. പെട്ടെന്നതാ വഴിയില്‍ ഒരു കള്ളന്‍! ചക്കി ഉച്ചത്തില്‍ കുരച്ചു ചാടി.
പിന്നാലെ കുതിച്ചെത്തി കള്ളനെ പിടികൂടി. വലതു കയ്യില്‍ കടിച്ചുതൂങ്ങിയ പട്ടിയുമായി കള്ളന്‍ വട്ടംകറങ്ങി. നിലത്തുനിന്നുയര്‍ന്ന്, ഒപ്പം കറങ്ങിയെങ്കിലും ചക്കി കടിവിട്ടില്ല. പരിപാലകനെത്തി കള്ളനെ കീഴടക്കുകയും കടിവിടാന്‍ പറയുകയും ചെയ്തശേഷമാണ് ചക്കി കടിവിട്ടത്. ഇതൊരു പ്രദര്‍ശനമായിരുന്നു. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ഡോഗ്‌സ്‌ക്വാഡ് ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡിലായിരുന്നു ഈ പ്രദര്‍ശനം. ഇതുള്‍പ്പടെ, നായകളുടെ 11 അഭ്യാസ പ്രകടനങ്ങളാണ് അരങ്ങേറിയത്.
കടപൂട്ടി പോയ കച്ചവടക്കാരനെ തലയ്ക്കടിച്ചുവീഴ്ത്തി, ബാഗുമായി കടന്ന കള്ളനെ മണത്തുകണ്ടുപിടിച്ച് കയ്യില്‍ കടിച്ചത് 'ലീസ'യാണ്.....
No comments:
Post a Comment