Monday, October 20, 2008

കശ്മീര്‍ തീവ്രവാദികളുമായി ബന്ധം; എന്‍.ഡി.എഫ്.പ്രവര്‍ത്തകന്‍ അറസ്റ്റില്‍


(+01218054+)കണ്ണൂര്‍: കശ്മീര്‍ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എന്‍.ഡി.എഫ്. പ്രവര്‍ത്തകനെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂരിനടുത്ത് കാടാച്ചിറ കോട്ടൂരിലെ കരിപ്പായി പുതിയപുരയില്‍ അബ്ദുള്‍ ജലീലിനെ (38)യാണ് ഞായറാഴ്ച പുലര്‍ച്ചെ എടക്കാട് പോലീസ് അറസ്റ്റ്‌ചെയ്തത്. ഒക്ടോബര്‍ ഏഴിന് കശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റുമരിച്ച തീവ്രവാദികള്‍ ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലിസിന് തെളിവ് ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ മലയാളിയാണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ പക്കല്‍നിന്ന് മലയാളികളുടെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചിരുന്നു.

തീവ്രവാദിശൃംഖലയിലെ പ്രധാനകണ്ണികളിലൊരാളാണ് അറസ്റ്റിലായ അബ്ദുള്‍ജലീലെന്ന് കണ്ണൂര്‍ എസ്.....


No comments: