(+01218043+)കൊച്ചി: വര്‍ഗീയ ശക്തികളുടെ മേല്‍കൈ ഒരു കാരണവശാലും രാജ്യത്ത് അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. ഇത്തരം ശക്തികളെ നിലയ്ക്കുനിര്‍ത്താന്‍ വേണ്ട സമയത്ത് കേന്ദ്രം അതിന്റെ അധികാരം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ മതവിഭാഗങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. ഇതില്‍ പരാജയപ്പെടുന്ന സര്‍ക്കാര്‍ തങ്ങളുടെ പ്രഥമ കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ലെന്നു പറയേണ്ടി വരും. മതസൗഹാര്‍ദം നിലനിര്‍ത്താനും അക്രമങ്ങള്‍ അടിച്ചമര്‍ത്താനും വേണ്ട അധികാരവും ബാധ്യതയും സംസ്ഥാനങ്ങള്‍ക്കുണ്ട്.....
No comments:
Post a Comment