Sunday, October 05, 2008

ആണവകരാര്‍: ലീഗ് നിലപാട് ഇപ്പോഴും വ്യക്തമല്ലെന്ന് വൃന്ദ കാരാട്ട്


മലപ്പുറം: ആണവകരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഒരക്ഷരം പോലും മിണ്ടാതിരുന്ന കക്ഷിയാണ് മുസ്‌ലീം ലീഗെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇനിയും അവരുടെ നിലപാട് വ്യക്തമല്ലെന്നും ആണവകരാര്‍ ഇന്ത്യയുടെ പരമാധികാരത്തെ പണയപ്പെടുത്തുന്നതാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.

ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കരാറുകള്‍ ഇന്ത്യയുടെ ഭാവി തന്നെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു.

മലപ്പുറത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. മന്ത്രിമാരായ പാലോളി മുഹമ്മദുകുട്ടി, ബിനോയ് വിശ്വം എന്നിവരും സെമിനാറില്‍ സംസാരിച്ചു.


No comments: