Sunday, October 05, 2008

ആരൂഷി വധക്കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം രൂപീകരിച്ചു


ന്യൂഡല്‍ഹി: ദുരൂഹമായ ആരൂഷീ വധക്കേസ് പുനരന്വേഷിക്കാനായി സിബിഐ പ്രത്യേക സംഘം രൂപീകരിച്ചു. കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കുമെന്നും ഇതിനായി മൂന്നംഗ ടീം പ്രവര്‍ത്തനം തുടങ്ങിയതായും സിബിഐ പറഞ്ഞു.

നോയിഡയില്‍ 14 വയസുകാരി ആരൂഷിയും വേലക്കാരന്‍ ഹേമരാജും കൊല്ലപ്പെട്ടത് വിവിധ ഏജന്‍സികള്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാവാത്തതിനെ തുടര്‍ന്ന് പിടിയിലായ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

ആരൂഷിയുടെ പിതാവായ രാജേഷ്തല്‍വാറിനെ പോലീസ് ആദ്യം പിടികൂടിയെങ്കലും കുറ്റക്കാരനല്ലെന്ന് കണ്ട് വിടുകയായിരുന്നു.


No comments: