Sunday, October 05, 2008

ശ്രീശാന്തിന്റെ ആരോപണം ശരിയല്ല: ടി.സി.മാത്യു


കൊച്ചി: ഫിറ്റ്‌നസ് തെളിയിക്കാന്‍ തനിക്ക് അവസരം തന്നില്ലെന്ന ശ്രീശാന്തിന്റെ ആരോപണം ശരിയല്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി.മാത്യു പറഞ്ഞു.

ശ്രീശാന്ത് പൂര്‍ണമായി ഫിറ്റല്ലാത്തതുകൊണ്ടാണ് കേരളത്തിനുവേണ്ടി പ്രാദേശികമത്സരങ്ങള്‍ കളിക്കാന്‍ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു.

കെ.സി.എ കേന്ദ്രകൗണ്‍സില്‍ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടി.സി.മാത്യു.

ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ ശ്രീശാന്തിനെ ടീമിലെടുക്കുന്നതിനായിരുന്നു കെ.സി.എ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ടീമിലെടുത്തിട്ടും ശ്രീശാന്ത് വിട്ടുനില്‍ക്കുകയായിരുന്നു.

ഫിറ്റ്‌നസില്ലാതെ കര്‍ണാടകയില്‍ കളിച്ചപ്പോള്‍ ശ്രീശാന്ത് സ്പിന്‍ ബൗളിങ് ആണ് ചെയ്തത്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ശ്രീശാന്ത് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു.....


No comments: