ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം. സീ ന്യൂസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ സൗരഭ് മിശ്രയെയാണ് ഓട്ടോറിക്ഷയില്‍ വന്ന മൂന്നംഗസംഘം ആക്രമിച്ചത്.
കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും മറ്റും പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്ത സൗരഭിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ആന്‍ഡ്രൂസ് ഗഞ്ചില്‍ രാത്രി ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അക്രമം.
കൈയ്യിലും മുഖത്തും കാലിലും മര്‍ദ്ദനമേറ്റ മിശ്രയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment