Monday, October 13, 2008

അദ്വാനി ഇന്ന് കാസര്‍കോട്ട്‌


കാസര്‍കോട്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി നയിക്കുന്ന വിജയ സങ്കല്പ യാത്രയ്ക്ക് തിങ്കളാഴ്ച കാസര്‍കോട്ട് സ്വീകരണംനല്‍കും. നാലിന് താളിപ്പടുപ്പ് മൈതാനിയിലാണ് സ്വീകരണം. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന പ്രക്ഷോഭ യാത്ര അദ്വാനി ഉദ്ഘാടനംചെയ്യും.

ഉച്ചയ്ക്ക് കാസര്‍കോട് നഗരത്തില്‍ ഘോഷയാത്രയോടെയുള്ള ബഹുജന റാലി നടക്കും. 2.30ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റാലി തുടങ്ങും. പഴയ സ്റ്റാന്‍ഡ്, താലൂക്ക് ഓഫീസ്, കറന്തക്കാട് വഴിപോകുന്ന റാലി താളിപ്പടുപ്പ് മൈതാനിയില്‍ സമാപിക്കും.


No comments: