Monday, October 13, 2008

ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 13 മരണം


ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മൊസൂളിലുണ്ടായ ഇരട്ട കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ ആറും ബാഗ്ദാദിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ ഏഴു പേരും മരിച്ചു.


മൊസൂളില്‍ യു.എസ് സൈനിക പട്രോള്‍ വാഹനങ്ങള്‍ക്കുനേരെയായിരുന്നു അക്രമണം. മൂന്നു കുട്ടികളടക്കം ആറുപേരാണ് ഈ ആക്രമങ്ങളില്‍ മരിച്ചത്. ബാഗ്ദാദില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.

ആഭ്യന്തര സുരക്ഷാ ചുമതലകള്‍ ഇറാഖി സൈന്യത്തിന് കൈമാറി മേഖലകളില്‍ തന്നെ ഇത്തരം അക്രമണങ്ങള്‍ നടക്കുന്നത് സുരക്ഷാ സൈനികര്‍ക്ക് ആശങ്കയുണര്‍ത്തുന്നുണ്ട്. യു.എസ് നേനയുടെ പിന്മാറ്റത്തിനു ശേഷം ഇറാഖ് അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ മുന്നറിയിപ്പാണ് ഇതെന്ന് സൈനിക വിദഗ്ധര്‍ പറയുന്നു.....


No comments: