Monday, October 20, 2008

രജനിയുടെ ഹിറ്റ് റീമിക്‌സ് ചെയ്ത് ചിമ്പു


'ശിലമ്പാട്ട'ത്തെ ജനപ്രിയമാക്കുന്നതിനുള്ള ചിമ്പുവിന്റെ തന്ത്രങ്ങളുടെ ഭാഗമായി രജനിയുടെ പഴയ ഒരു ഹിറ്റ് ഗാനം ശിലമ്പാട്ടത്തിനുവേണ്ടി യുവന്‍ ശങ്കര്‍രാജ റീമിക്‌സ് ചെയ്തു. 'നല്ലവനുക്ക് നല്ലവന്‍' എന്ന സിനിമയില്‍നിന്നുള്ള 'വച്ചിക്കാവ' എന്ന ഗാനമാണ് ചിമ്പുവിന്റെ പുതിയ ചിത്രമായ ശിലമ്പാട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഗാനരംഗത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ച ഒരു സ്യൂട്ടണിഞ്ഞാണ് രജനി പ്രത്യക്ഷപ്പെട്ടത്. അക്കാലത്തെ പ്രേക്ഷകര്‍ക്കിടയില്‍ രജനിയുടെ ഈ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. റീമിക്‌സ് ഗാനത്തിന്റെ രംഗത്തില്‍ ചിമ്പുവും ഈ വേഷമണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. ആറുദിവസമെടുത്ത് ചിത്രീകരിച്ച ഈ ഗാനം രജനിയുടെ പാട്ടുപോലെതന്നെ കോളിവുഡിനെ ഇളക്കിമറിക്കുമെന്നാണ് കരുതപ്പെടുന്നത്.....


No comments: