അജിത് നായകനായ തമിഴ് സിനി 'ബില്ല'യുടെ തെലുങ്കു റീമേക്കിന്റെ ഷൂട്ടിങ് തിങ്കളാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കും. തെലുങ്ക് പ്രേക്ഷകരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്താണ് ചിത്രത്തിലെ താരങ്ങളെയും മറ്റും തീരുമാനിച്ചത്. തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് അജിത്തിന്റെ വേഷമവതരിപ്പിക്കുമ്പോള്‍ ഗ്ലാമര്‍താരം അനുഷ്‌കയാവും നയന്‍താരയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക. നമിതയുടെ വേഷം നമിത തന്നെയാണ് തെലുങ്കില്‍ അവതരിപ്പിക്കുക. ചിത്രത്തിന്റെ പൂജ ഒക്ടോബര്‍ ഒമ്പതിന് കഴിഞ്ഞിരുന്നു.
നയന്‍താരയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ഒരുകോടിരൂപയാണ് അനുഷ്‌കയ്ക്ക് പ്രതിഫലമായി നല്‍കുന്നതെന്നത് നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനുഷ്‌കയും പ്രഭാസും തമ്മിലുള്ള കാല്പനികരംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗാനത്തിന്റെ ചിത്രീകരണമാവും വിശാഖില്‍ ആദ്യം ചിത്രീകരിക്കുക.....
No comments:
Post a Comment