കൊച്ചി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ, സാന്‍ട്രോ കാറിന്റെ എല്‍പിജി മോഡലായ സാന്‍ട്രോ ഇക്കോ നിരത്തിലിറക്കി. പരിസ്ഥിതിക്ക് ഇണങ്ങിയതും മലിനീകരണം കുറഞ്ഞതുമായ മോഡലാണിത്. 3,54,294 രൂപയാണ് സാന്‍ട്രോ ഇക്കോ (ജിഎല്‍) മോഡലിന്റെ ഡല്‍ഹിയിലെ വില. സാന്‍ട്രോ ഇക്കോ (ജിഎല്‍എസ്) മോഡലിന് വില 3,37,357 രൂപ. നിലവിലുള്ള പെട്രോള്‍ മോഡലിനെക്കാള്‍ 21,500 രൂപ അധികമാണ് ഫാക്ടറി ഫിറ്റഡ് എല്‍പിജി കിറ്റോടുകൂടിയ എല്‍പിജി മോഡലിന്.
1.1 ലിറ്റര്‍, ഇആര്‍എല്‍എക്‌സ് എന്‍ജിനോടുകൂടി 35 ലിറ്ററിന്റെ പെട്രോള്‍ ടാങ്കും 27.2 ലിറ്ററിന്റെ എല്‍പിജി ടാങ്കുമുണ്ട്. എല്‍പിജി ടാങ്കിന് ടോറോയ്ഡല്‍ ഡിസൈന്‍ ആയതിനാല്‍ ലഗേജിനായി കൂടുതല്‍ സ്ഥലസൗകര്യം ലഭ്യമാണ്.....
No comments:
Post a Comment