മുംബൈ: ദസറ പ്രമാണിച്ച് വ്യാഴാഴ്ച ഓഹരി വിപണിക്ക് അവധിയായിരുന്നു. ബുധനാഴ്ച സെന്‍സെക്‌സ് വ്യാപാരത്തിനിടെ 11,000-ന് താഴെയെത്തി. 954 പോയിന്റ് തകര്‍ന്നാണ് 10,740.76 വരെ താഴ്ന്നത്. 2006 ആഗസ്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഒടുവില്‍ നഷ്ടം ഒരു പരിധി വരെ കുറച്ച് 11,328.36-ല്‍ ക്ലോസ് ചെയ്തു. 366.88 പോയിന്റിന്റെ നഷ്ടം.
നിഫ്റ്റി 3,329.45 വരെ താഴ്ന്ന ശേഷം 3,513.65-ല്‍ ക്ലോസ് ചെയ്തു. 92.95 പോയിന്റിന്‍േറതാണ് നഷ്ടം.
ഉപഭോക്തൃസാമഗ്രി, എഫ്എംസിജി, ഐടി, ബാങ്കിങ് മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. ടെക്‌നോളജി, മൂലധന സാമഗ്രി, റിയല്‍ എസ്റ്റേറ്റ്, പൊതുമേഖല, ആരോഗ്യരക്ഷ എന്നിവയ്ക്കും കാര്യമായ നഷ്ടമുണ്ടായി.....
No comments:
Post a Comment